തിരുവനന്തപുരം:
കൂടത്തായി കേസ് തെളിയിക്കുക എന്നത് പൊലീസിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണെന്നും എന്നാല്‍ ആ വെല്ലുവിളികളെല്ലാം അതിജീവിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. 
സയനൈഡ്  ഉപയോഗത്തിന്റെ തെളിവ് കണ്ടെത്തുക വെല്ലുവിളിയാണെന്നും സയനൈഡ് എങ്ങനെ കിട്ടി എന്നത് പ്രധാനമാണെന്നും സാമ്പിളുകള്‍ ആവശ്യമെങ്കില്‍ വിദേശത്തേക്ക് അയക്കുമെന്നും ബെഹ്റ പറഞ്ഞു. ഓരോ കേസിലും പ്രത്യേകം എഫ്.ഐ.ആര്‍ ഇടുന്നതാണ് ഉത്തമമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യത്തേക്ക് കുറേ വര്‍ഷം മുന്‍പുള്ള കൊലപാതകമാണ്. സൈനേഡ് നല്‍കിയാണ് കൊല നടത്തിയിരിക്കുന്നത്. ഇവിടെ സൈനേഡിന്റെ ട്രേസ് എങ്ങനെ കിട്ടുമെന്നതാണ് ചലഞ്ച്. ആവശ്യം വന്നാല്‍ സാംപിള്‍സ് വിദേശത്തേക്ക് അയക്കാമെന്ന് ആലോചനയുണ്ട്. നേരത്തേയും ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ട്.
ട്രേസ് അനാലിസിസ് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇംഗ്ലണ്ടിലും യു.എസിലും കാനഡയിലുമായി ലാബ് ഉണ്ട്. വിഷയത്തില്‍ റിസേര്‍ച്ച് ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്. ദല്‍ഹിയിലും മറ്റുമുള്ള സയന്‍സ് എക്സ്പേര്‍ട്ടുമായി സംസാരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇത്രയും ഡിഫക്കല്‍ട്ട് ആയ ഒരു കേസ് നമ്മള്‍ കണ്ടെത്തി. ഇനി തെളിവുണ്ടാക്കുകയെന്നത് വെല്ലുവിളിയായി  തന്നെ ഏറ്റെടുക്കുമെന്നും ഡി.ജി.പി. ലോക് നാഥ്  ബെഹ്റ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here