കോഴിക്കോട് :താമരശേരി കൂടത്തായ് കൊലപാതക കേസിൽ  പ്രതിയായ ജോളിക്കൊപ്പം ഗൂഢാലോചനയിൽ കൂട്ടാളികൾ ഉണ്ടായിരുന്നതായി സൂചന. ബന്ധുക്കളും സുഹൃത്തുക്കളും സഹായിച്ചെന്ന് ജോളി പോലീസിനോട് പറഞ്ഞു.

 പ്രതികളെ കോടതി 


റിമാന്‍ഡ് ചെയ്തു. താമരശ്ശേരി ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് 3 പേരേയും റിമാന്‍ഡ് ചെയ്തത്. പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാനായി പൊലീസ് നൽകിയ അപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും.


ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ്  പ്രതികളെ താമശ്ശേരി മജിസ്ട്രേറ്റിന് മുമ്പാക്കെ ഹാജരാക്കിയത്. അറസ്റ്റിലായ ജോളി, സഹായി മാത്യു, സയനൈഡ് നൽകിയ പ്രജു കുമാർ എന്നിവരെയാണ് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്.  ഇവരെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. ഇന്ന് രാവിലെ  ടോം തോമസിന്റെ വീട് പോലീസ് പൂട്ടി സീൽ ചെയ്തു.

കേസിൽ മൃതദേഹാവശിഷ്ടങ്ങളുടെ രാസ പരിശോധന ഫലം നിർണ്ണായകമാവും. ഇതു വരെ 200 പേരെ ചോദ്യം ചെയ്തിരുന്നു. ഇനിയും കൂടുതൽ പേരെ ചോദ്യം ചെയ്യും. ജോളിയുടെ ഫോൺ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിരവധി തവണ ഫോൺ ചെയ്ത ഏഴ് പേരെ കൂടി ചോദ്യം ചെയ്യാനും ഇവരുടെ പങ്ക് അന്വേഷിക്കാനും ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്. 


LEAVE A REPLY

Please enter your comment!
Please enter your name here