ശുപത്രിയില്‍ ബഹളം വച്ച മാധ്യമ പ്രവര്‍ത്തകരെയും ആരാധകരെയും ശാസിക്കുന്ന ബോളിവുഡ് ചലച്ചിത്ര താരം ആലിയാ ഭട്ടിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 

ഹൃദയരോഗ ബാധിതരായ കുട്ടികളെ സഹായിക്കാൻ പണം കണ്ടെത്തുന്നതിനായി ശിശുരോഗ വിദഗ്ദ്ധ സുമിത്ര വെങ്കടേഷിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ആര്‍ട്ട് ഫോര്‍ ദ ഹേര്‍ട്ട്’ എന്ന ചടങ്ങിന് പിന്തുണയുമായെത്തിയതായിരുന്നു താരം. 

എന്നാല്‍, താരത്തെ കണ്ട ആവേശത്തില്‍ ചുറ്റും കൂടിയിരുന്ന മാധ്യമ പ്രവര്‍ത്തകരും ആരാധകരും ബഹളം വയ്ക്കുകയായിരുന്നു. 

ഇത് ഇഷ്ടപ്പെടാതിരുന്ന ആലിയാ ഇത് ആശുപത്രിയാണെന്നും ശബ്‍ദമുണ്ടാക്കിരിക്കാനും ചുറ്റും കൂടി നിന്നവരോട് ആവശ്യപ്പെടുകയായിരുന്നു.

രോഗബാധിതരായ കുട്ടികളുടെ ചികിത്സയ്‍ക്കാൻ ഫണ്ട് കണ്ടെത്താൻ നടത്തുന്ന പെയിന്‍റിംഗ് പ്രദര്‍ശനത്തിന് പിന്തുണ നല്‍കിയാണ്‌ താരം മുംബൈയിലെ ഭായ് ജെര്‍ബിയ വാദിയ ആശുപത്രിയിലെത്തിയത്. 

കുട്ടികൾ മുതിർന്നവരേക്കാൾ പോസിറ്റീവ് ആണ്. അവര്‍ക്ക് മോശം സാഹചര്യങ്ങളെ കുറിച്ച് അറിയില്ല. അവർക്ക് നെഗറ്റീവ് മാനസികാവസ്ഥയില്ല. അവർ വേഗത്തിൽ സുഖം പ്രാപിക്കാൻ കാരണം അതാണെന്ന് എനിക്ക് തോന്നുന്നു- ആലിയ ഭട്ട് പറയുന്നു. 

ചടങ്ങ് സംഘടിപ്പിച്ച ശിശുരോഗ വിദഗ്ദ്ധ സുമിത്ര വെങ്കടേഷ് ഉള്‍പ്പടെയുള്ളവരെ ആലിയ അഭിനന്ദിക്കുകയും ചെയ്‍തു. 

പെയിന്‍റിംഗ് പ്രദര്‍ശനത്തിലൂടെ കണ്ടെത്തുന്ന പണം കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയുള്‍പ്പടെയുള്ള ചികിത്സയ്‍ക്ക് ഉപയോഗിക്കാനാണ് ആലോചന.