വിശാഖപട്ടണം: ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ തുടക്കത്തിലെ തകർച്ചയ്ക്കു ശേഷം ദക്ഷിണാഫ്രിക്ക നിലയുറപ്പിക്കുന്നു. 63 റൺസിനിടെ നാലു വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്കയെ ഡീൻ എൽഗർ – ഫാഫ് ഡുപ്ലെസി കൂട്ടുകെട്ട് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ നാലിന് 153 റൺസെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 76 റൺസുമായി എൽഗറും 48 റൺസുമായി ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയുമാണ് ക്രീസിൽ. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ ഇപ്പോഴും 349 റൺസ് പിറകിലാണ് സന്ദർശകർ. 18 റൺസെടുത്ത ടെംബ ബവുമയുടെ വിക്കറ്റാണ് അവർക്ക് മൂന്നാം ദിനം നഷ്ടമായത്. ഇഷാന്ത് ശർമയ്ക്കാണ് വിക്കറ്റ്.

മൂന്നു വിക്കറ്റ് നഷ്ടത്തിൽ 39 റൺസെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ചത്. എയ്ഡൻ മാർക്രം (5), ത്യൂനിസ് ഡി ബ്രുയിൻ (4), ഡെയ്ൻ പിഡ്റ്റ് (0) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ദിനത്തിൽ തന്നെ നഷ്ടമായിരുന്നു.

നേരത്തെ ഇരട്ട സെഞ്ചുറി നേടിയ ഓപ്പണർ മായങ്ക് അഗർവാളിന്റെയും സെഞ്ചുറി നേടിയ രോഹിത് ശർമയുടെയും മികവിൽ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ഏഴിന് 502 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു.

മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ നാലിന് 153 റൺസെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 76 റൺസുമായി എൽഗറും 48 റൺസുമായി ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയുമാണ് ക്രീസിൽ. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ ഇപ്പോഴും 349 റൺസ് പിറകിലാണ് സന്ദർശകർ. 18 റൺസെടുത്ത ടെംബ ബവുമയുടെ വിക്കറ്റാണ് അവർക്ക് മൂന്നാം ദിനം നഷ്ടമായത്. ഇഷാന്ത് ശർമയ്ക്കാണ് വിക്കറ്റ്.

മൂന്നു വിക്കറ്റ് നഷ്ടത്തിൽ 39 റൺസെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ചത്. എയ്ഡൻ മാർക്രം (5), ത്യൂനിസ് ഡി ബ്രുയിൻ (4), ഡെയ്ൻ പിഡ്റ്റ് (0) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ദിനത്തിൽ തന്നെ നഷ്ടമായിരുന്നു.

നേരത്തെ ഇരട്ട സെഞ്ചുറി നേടിയ ഓപ്പണർ മായങ്ക് അഗർവാളിന്റെയും സെഞ്ചുറി നേടിയ രോഹിത് ശർമയുടെയും മികവിൽ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ഏഴിന് 502 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു.

കരിയറിലെ ആദ്യ സെഞ്ചുറി തന്നെ മായങ്ക് ഇരട്ടസെഞ്ചുറിയിലെത്തിച്ചു. 358 പന്തിൽ അഞ്ചു സിക്സും 22 ബൗണ്ടറികളുമടക്കമാണ് മായങ്ക് ആദ്യ ഇരട്ട സെഞ്ചുറി കുറിച്ചത്. പുറത്താകുമ്പോൾ 371 പന്തിൽ 215 റൺസായിരുന്നു മായങ്കിന്റെ സമ്പാദ്യം. 244 പന്തിൽ ആറു സിക്സും 23 ബൗണ്ടറികളുമടക്കം രോഹിത് 176 റൺസെടുത്തു.

ഓപ്പണിങ് വിക്കറ്റിൽ 317 റൺസ് കൂട്ടിച്ചേർത്ത രോഹിത് – മായങ്ക് സഖ്യം ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഏതു വിക്കറ്റിലും ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടെന്ന റെക്കോഡും സ്വന്തമാക്കി. 2007-ൽ ചെന്നൈ ടെസ്റ്റിൽ വീരേന്ദർ സെവാഗും രാഹുൽ ദ്രാവിഡും ചേർന്നെടുത്ത 268 റൺസിന്റെ കൂട്ടുകെട്ടാണ് ഇവർ മറികടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here