ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ, ജിഎസ്ടി പിരിവില്‍ വന്‍ ഇടിവ്. 19 മാസത്തെ ഏറ്റവും വലിയ ഇടിവാണ് ജിഎസ്ടി വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്. ഒരു ലക്ഷം കോടി രൂപയില്‍ താഴെയാണ് സെപ്റ്റംബര്‍ മാസത്തെ ജിഎസ്ടി പിരിവ്. ജിഎസ്ടി പിരിവിലെ ഇടിവ് ധനക്കമ്മി വര്‍ധിക്കാന്‍ കാരണമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.കഴിഞ്ഞവര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് ജിഎസ്ടി പിരിവില്‍ 2.8 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 94,442 കോടി രൂപയായിരുന്നു കഴിഞ്ഞവര്‍ഷം ഇക്കാലയളവിലെ വരുമാനം. ഇത്തവണ ഇത് 91916 കോടി രൂപയായി താഴ്ന്നു. മുന്‍ മാസം ഇത് 98,202 കോടി രൂപയായിരുന്നു.ജിഎസ്ടി വരുമാനത്തിലെ ഇടിവ് ധനക്കമ്മി വര്‍ധിക്കാന്‍ ഇടയാക്കും. നിലവില്‍ തന്നെ ഈ സാമ്പത്തിക വര്‍ഷം ധനക്കമ്മി ഉയരുമെന്ന ആശങ്കയിലാണ് കേന്ദ്രസര്‍ക്കാര്‍. കോര്‍പ്പറേറ്റ് നികുതി വെട്ടിച്ചുരുക്കിയത് ഉള്‍പ്പെടെയുളള നടപടികള്‍ ധനക്കമ്മി ഉയര്‍ത്തുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


LEAVE A REPLY

Please enter your comment!
Please enter your name here