ബത്തേരി: ദേശീയ പാത 766-ലെ യാത്രാ നിരോധനത്തിനെതിരെ ബത്തേരിയിൽ     യുവജന കൂട്ടായ്മ നടത്തുന്ന  നിരാഹാര സമര പന്തലിൽ  രാഹുൽ ഗാന്ധി എം.പി.യെത്തി. വളരെയെറെ ബുദ്ധിമുട്ടുകൾ സഹിച്ച് യുവജനങ്ങൾ ഇത്ര പ്രാധാന്യമുള്ള ആവശ്യങ്ങൾക്കായി സമരം ചെയ്യുന്നതായി ഞാനറിഞ്ഞു : 5 പേരെയെ സമരം ചെയ്യുന്നുള്ളുവെങ്കിലും വയനാടിനെ മൊത്തമാണ് അവർ പ്രതിനിധാനം ചെയ്യുന്നത് : ഈ സമരത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ചാണ് . അത് ഒരുപാട് സന്തോഷം നൽകുന്നതാണ് . രാജ്യത്തെ മറ്റിടങ്ങളിൽ അത് സാധ്യമായിട്ടുണ്ട് : വയനാട്ടുകാരുടെ യാത്രാദുരിതം പരിഹരിക്കാൻ ഞാൻ തീർച്ചയായും ഇടപെടും.  രാജ്യത്തെ പ്രഗൽഭരായ അഭിഭാഷകരുമായി ഞാൻ ഇക്കാര്യം സംസാരിച്ചു.  വയനാടിനോട് മത്രമായി പ്രത്യേക സമീപനം സ്വീകരിക്കുന്നതായി തോന്നിയിട്ടുണ്ട്.  ഇക്കാര്യത്തിൽ ഞാൻ നിങ്ങൾക്കൊപ്പമുണ്ട്.  ഞാൻ പ്രധാനമന്ത്രിയെ ഇക്കാര്യം ബോധിപ്പിച്ചിട്ടുണ്ട്. നമുക്ക് ഒറ്റക്കെട്ടായി നിന്ന് ബുദ്ധിപരമായി ഈ പ്രശ്നം പരിഹരിക്കാം എന്നും രാഹുൽ പറഞ്ഞു.


LEAVE A REPLY

Please enter your comment!
Please enter your name here