കോഴിക്കോട്: വീടിനൊപ്പം അടിസ്ഥാനസൗകര്യങ്ങളും ഒരുക്കുകയെന്ന ലക്ഷ്യത്തോടെ കോർപ്പറേഷൻ നടത്തുന്ന അംഗീകാർ കാമ്പയിനിന് തുടക്കമായി. കാമ്പയിൻ ഉദ്ഘാടനവും ഹരിതഭവനം അവാർഡ് ദാനവും മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.

നിലവിൽ കോർപ്പറേഷനിൽ പി.എം.എ.വൈ.-ലൈഫിലൂടെ 444 വീടുകൾ പൂർത്തിയായിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന-കോർപ്പറേഷൻ വിഹിതമായ 54 കോടിയിൽ 49 കോടിയും ചെലവഴിച്ചു. രണ്ടാംഘട്ടത്തിൽ 2,323 ഗുണഭോക്താക്കളാണുള്ളത്. 92 കോടിയാണ് രണ്ടാംഘട്ടത്തിനായി ആകെയുള്ളത്. പി.എം.എ.വൈ. ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് വീടിനൊപ്പം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ക്ഷേമപദ്ധതികളും ലഭ്യമാക്കും. വീടിനുശേഷം എന്തൊക്കെയാണ് ആവശ്യങ്ങളെന്ന് സർവേയിലൂടെ മനസ്സിലാക്കും. ഇൻഷുറൻസ് പരിരക്ഷ, വൈദ്യുതി, പാചകവാതകം, വെള്ളം എന്നിവയെല്ലാം വിവിധ പദ്ധതികളിലൂടെ എത്തിച്ചു നൽകും. ഈ ഗാന്ധിജയന്തി മുതൽ ഡിസംബർ 10 വരെയാണ് ഇതിനായുള്ള അംഗീകാർ കാമ്പയിൻ നടത്തുക.


LEAVE A REPLY

Please enter your comment!
Please enter your name here