പാലക്കാട്: ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ മലമ്പുഴ ഗിരിവികാസിലെ 60 വിദ്യാര്‍ഥികള്‍ ഗിരിവികാസില്‍ നിന്നും അകത്തേത്തറ ശബരി ആശ്രമം വരെ ഗാന്ധി സ്മൃതി യാത്ര നടത്തി. ഗാന്ധി സ്മൃതി യാത്ര മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

മലമ്പുഴ ഗിരിവികാസില്‍ നിന്നും അകത്തേത്തറ ശബരി ആശ്രമം വരെ നടത്തിയ ഗാന്ധി സ്മൃതി യാത്ര മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

തുടര്‍ന്ന് കല്‍പ്പാത്തി ജംഗ്ഷനില്‍ നിന്നും ചെമ്പൈ സ്മാരക സംഗീതകോളേജ് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് വിദ്യാര്‍ഥികള്‍ നടത്തിയ കൂട്ടനടത്തം അസിസ്റ്റന്റ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ ഉദ്ഘാടനം ചെയ്തു.


LEAVE A REPLY

Please enter your comment!
Please enter your name here