ന്യൂഡൽഹി ∙ വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതടക്കം ജോലികൾക്കു സ്കൂൾ അധ്യാപകരെ നിയോഗിക്കുന്നതിനെതിരെ കേന്ദ്ര മാനവശേഷി മന്ത്രാലയം. ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണമെന്നറിയിച്ചു മന്ത്രാലയം അതതു ജില്ലകളിലെ വരണാധികാരികളായ കലക്ടർമാർക്കു കത്തയച്ചു.
ബിഎൽഒമാരായും മറ്റും സർക്കാർ സ്കൂളുകളിലെ അധ്യാപകർ നല്ലൊരു സമയം അധ്യാപന ഇതര പ്രവർത്തനങ്ങൾക്കു ചെലവിടുന്നുവെന്നു കണ്ടാണു നടപടി. ഇതിന്റെ കണക്കും മന്ത്രാലയം ശേഖരിക്കുന്നുണ്ട്. ഇതു ലഭിച്ചശേഷം, ‌അധ്യാപന ഇതര ജോലികളിൽ നിന്ന് ഒഴിവാക്കാൻ വിശദമായ പദ്ധതി തയാറാക്കും.

തിരഞ്ഞെടുപ്പു ജോലികളിൽ നിയോഗിക്കുന്നതു വിലക്കണമെന്ന അഭിപ്രായം മന്ത്രാലയത്തിനില്ല. വോട്ടെടുപ്പ് അടക്കമുള്ള മുഖ്യജോലികൾക്കാവാം.

അധ്യാപകരെ മറ്റു ജോലികൾക്കു വിടുന്നതു വിദ്യാഭ്യാസ നിലവാരം താഴ്ത്തുന്നുവെന്നു നേരത്തെ, ശിശു സംരക്ഷണ–അവകാശ കമ്മിഷനും ചൂണ്ടിക്കാട്ടിയിരുന്നു. 


LEAVE A REPLY

Please enter your comment!
Please enter your name here