ഇസ്‍ലാമാബാദ് ∙ പാക്കിസ്ഥാൻ കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‍വ രാജ്യത്തെ പ്രമുഖ വ്യവസായികളുടെ യോഗം വിളിച്ച് സുരക്ഷാസ്ഥിതി ചർച്ച ചെയ്തത് അഭ്യൂഹം പരത്തി. പരസ്പര ധാരണ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് യോഗമെന്ന് ബജ്‍വ പറഞ്ഞു. പാക്കിസ്ഥാനിലെ മെച്ചപ്പെട്ട സുരക്ഷാ നില രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് മികച്ച അവസരമാണെന്നും അതു പ്രയോജനപ്പെടുത്തണമെന്നും യോഗത്തിൽ ബജ്‍വ പറഞ്ഞു. രാജ്യത്തെ ഉന്നതാധികാര ദേശീയ വികസന സമിതി അംഗമായി ബജ്‍വയെ ഈയിടെ ഇമ്രാൻ ഖാൻ സർക്കാർ നിയമിച്ചിരുന്നു.

ഇതേസമയം, പാക്കിസ്ഥാനെതിരെ ഏതെങ്കിലും തരത്തിലുള്ള അതിക്രമത്തിന് ഇന്ത്യ തുനിഞ്ഞാൽ ഉചിതമായ തിരിച്ചടി നൽകാൻ പാക്ക് സൈന്യം പൂർണ സജ്ജമാണെന്ന് ജനറൽ ബജ്‍വ സൈനിക കമാൻഡർമാരുടെ യോഗത്തിൽ പറഞ്ഞു. കശ്മീർ പാക്കിസ്ഥാന്റെ ജീവനാഡി ആണെന്നും കശ്മീർ വിഷയത്തിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും പാക്കിസ്ഥാൻ തയാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.


LEAVE A REPLY

Please enter your comment!
Please enter your name here