തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത. ശനിയാഴ്ച ആറു ജില്ലകളിലും ഞായറാഴ്ച നാലു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച കണ്ണൂര്‍, വയനാട്, കോഴിക്കോട്, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലും ഞായറാഴ്ച വയനാട്, മലപ്പുറം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

മഴയോടനുബന്ധിച്ച് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ വൈകീട്ട് 10 മണിവരെയുളള സമയത്ത് ശക്തമായ ഇടിമിന്നലിനുളള സാധ്യതയുണ്ട്. ഇത്തരം ഇടിമിന്നലുകള്‍ അപകടകാരികള്‍ ആയതുകൊണ്ട് ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം ഇന്ന് സംസ്ഥാനത്ത് ഒരിടത്തും യെല്ലോ അലര്‍ട്ട് ഇല്ല.
 


LEAVE A REPLY

Please enter your comment!
Please enter your name here