ദോഹ: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വേഗറാണിയായി ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍. ഞായറാഴ്ച രാത്രി നടന്ന വനിതകളുടെ 100 മീറ്റര്‍ ഫൈനലില്‍ 10.71 ക്കെന്‍ഡില്‍ സെക്കന്‍ഡില്‍ ഷെല്ലി ഫിനിഷിങ് ലൈന്‍ തൊട്ടു. ലോക റെക്കോഡ് സമയം കൂടിയാണിത്.

പോക്കറ്റ് റോക്കറ്റ് എന്ന വിളിപ്പേരുള്ള ഷെല്ലിയുടെ നാലാം സ്വര്‍ണനേട്ടമാണിത്. 2013 മോസ്‌കോ ലോക ചാമ്പ്യന്‍ഷിപ്പിലെ അതേ സമയത്തോടെയാണ് 32-കാരിയായ ഷെല്ലി ഫിനിഷ് ചെയ്തത്.

നേരത്തേ മൂന്നുതവണ ലോക ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ സ്വര്‍ണം നേടിയിട്ടുള്ള ഷെല്ലി വ്യക്തിപരമായ കാരണങ്ങളാല്‍ 2017 ലണ്ടന്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചിരുന്നില്ല. ഒളിമ്പിക് ജേതാവുകൂടിയായ 32 കാരിയുടെ തിരിച്ചുവരവ് കൂടിയാണിത്.

10.83 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ബ്രിട്ടന്റെ ഡിന ആഷര്‍ സ്മിത്ത് വെള്ളി നേടി. തന്റെ തന്നെ ദേശീയ റെക്കോഡ് മറികടക്കാനും ഡിനയ്ക്കായി. ഐവറി കോസ്റ്റിന്റെ മാരി ജോസ്സെ താ ലൗ (10.90 സെക്കന്‍ഡ്) വെങ്കലവും നേടി.


LEAVE A REPLY

Please enter your comment!
Please enter your name here