കൽപ്പറ്റ: ഹൃദയാഘാതത്തെ തുടർന്ന്   ആശുപത്രിയിലെത്തിച്ച ഗൃഹനാഥൻ  മരിച്ചു. മിനിറ്റുകൾക്കുള്ളിൽ ഭാര്യ വാഹനാപകടത്തിൽ മരിച്ചു. മകനും ബന്ധുവിനും പരിക്കേറ്റു.
കണിയാമ്പറ്റ വൈത്തല പറമ്പിൽ മുസ്താഖ് അഹമ്മദ് (53) ഭാര്യ മൈമൂന (42) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മകൻ അൻസാറിനെ (19) കൽപ്പറ്റയിലെ സ്വകാര്യ ആസ്പത്രിയിലും ബന്ധു ജംഷീറിനെ (24) കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച്ച രാത്രി കൽപ്പറ്റ ടൗണിലായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ  ടോറസ് ടിപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു. മുസതാഖ് അഹമ്മദിന് രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കൽപ്പറ്റ ഗവ. ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മൈമുനയേയും അൻസാറിനേയും തിരികെ വീട്ടിലെത്തിക്കാനാണ് ജംഷീർ കാർ എടുത്തത്.ഇന്ധനം കുറവായതിനാൽ കൈ നാട്ടിയിൽ നിന്നും വെള്ളാരംകുന്ന് പെട്രോൾ പമ്പിലേക്ക് പോകും വഴി കൽപ്പറ്റ മലബാർ ഗോൾഡിന് സമീപം രാത്രി 11 മണിയോടെയായിരുന്നു അപകടം. ടോറസ് ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു. കണിയാമ്പറ്റയിൽ നിന്നും കൽപ്പറ്റ യിലേക്ക് വരികയായിരുന്ന കാറും കൈനാട്ടി ഭാഗത്തേക്ക് പോവുകയായിരുന്നു ടോറസ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുടുംബനാഥനായ മുഷ്താക്കിനെ ആശുപത്രിയിലെത്തിച്ച് മടങ്ങുന്നതിനിടെയാണ് ഇവർ അപകടത്തിൽപ്പെട്ടത്. മുഷ്താഖ് മരണപ്പെട്ടതോടെ ഭാര്യയെയും മകനെയും ഇയാളുടെ  മരണം അറിയിക്കാതെ വീട്ടിലേക്ക് പറഞ്ഞുവിട്ടതായിരുന്നു. കാറിൽ ഡീസൽ തീർന്നതിനെ തുടർന്ന് വെള്ളാരം കുന്നിലെ പെട്രോൾപമ്പിലേക്ക് വരുന്നതിനിടയിലാണ് അപകടം നടന്നത്..
കൂലിപ്പണിക്കാരനായ  മുഷ്താക്ക് മൈസൂർ സ്വദേശിയായിരുന്നു. വിവാഹ ശേഷം കണിയാമ്പറ്റയിലാണ് സ്ഥിരതാമസം.
 


LEAVE A REPLY

Please enter your comment!
Please enter your name here