ഇടുക്കി: നാട് ആഘോഷങ്ങളിലായിരിക്കുമ്പോഴും പൊലീസുകാര്‍ക്ക് ആ ദിനങ്ങള്‍ കൃത്യനിര്‍വഹണത്തിന്റേത് തന്നെയാണ്. എന്നാല്‍ അതിലൊരു മാറ്റം വരികയാണ് ഇപ്പോള്‍. സ്വന്തം ജന്മദിനം ഇനി പൊലീസുകാര്‍ക്ക് ആഘോഷമാക്കാം കുടുംബത്തോടൊപ്പം. ഇതിനായി നിര്‍ബന്ധിത അവധി നല്‍കാനുള്ള ഉത്തരവ് പുറത്തിറക്കിയിരിക്കുകയാണ് മൂന്നാര്‍ ഡിവൈഎസ്പി. 

പൊലീസുകാര്‍ അഭിമുഖീകരിക്കുന്ന കടുത്ത മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക ലക്ഷ്യമിട്ടാണ് ഈ നീക്കം. ഇതോടെ ജന്മദിനത്തിന്റെ അന്ന് പൊലീസുകാര്‍ ലീവ് എടുക്കേണ്ടതില്ല. നിര്‍ബന്ധിത അവധി അവര്‍ക്ക് ഈ ദിവസം ലഭിക്കും. മൂന്നാര്‍ ഡിവൈഎസ്പി എം രമേഷ് കുമാറാണ് മൂന്നാര്‍ സബ് ഡിവിഷന്‍ പരിധിയില്‍ വരുന്ന എട്ടോളം പൊലീസ് സ്റ്റേഷനുകള്‍ക്ക് ബാധകമായി ഉത്തരവ് ഇറക്കിയിരിക്കുന്നത്. 

ദൂരസ്ഥലങ്ങളില്‍ നിന്ന് ഇവിടെയെത്തി ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് ഉത്തരവ് പ്രയോജനപ്പെടുമെന്നാണ് കണക്കാക്കുന്നത്. സബ് ഡിവിഷനിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അവധി ബാധകമാണ്. എന്നാല്‍, ജന്മദിനത്തിലും സ്വന്തം ഇഷ്ടപ്രകാരം ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവ് ബാധകമായിരിക്കില്ല.
 


LEAVE A REPLY

Please enter your comment!
Please enter your name here