ടെലിവിഷന്‍ റിയാലിറ്റി ഷോകളുടെ മുഖച്ഛായ തന്നെ മാറ്റിയ ബിഗ് ബോസ് മലയാളത്തിന്‍റെ രണ്ടാം ഭാഗം ഉടന്‍!!

മോഹന്‍ലാല്‍ തന്നെയാകും ഇത്തവണയും അവതാരകന്‍. ഏഷ്യാനെറ്റ് ആണ് ഷോ സംപ്രേക്ഷണം ചെയ്യുന്നത്. വിവിധ മേഖലകളില്‍ നിന്നുള്ള 16 പേര്‍ പങ്കെടുക്കുന്ന 100 ദിവസത്തെ ഷോ ആണ് ബിഗ്‌ ബോസ്. 

ബിഗ് ബോസ് മലയാളം സീസൺ 2വിലെ മത്സരാർത്ഥികൾ ആരൊക്കെയാകണമെന്ന് നിര്‍ദ്ദേശിക്കാനുള്ള അവസര൦ പ്രേക്ഷകര്‍ക്ക്  ഇത്തവണയുണ്ട്.  

വര്‍ഷാവസാനത്തോടെ ബിഗ്ബോസ് മലയാളം സീസൺ ടു വിന് തുടക്കം കുറിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. 

സംഭവബഹുലമായ സംഭവങ്ങൾക്ക് സാബുമോൻ ആണ് ഒന്നാം സീസണിന്‍റെ വിജയകിരീടം ചൂടിയത്. 

അവതാരകയും നടിയുമായ പേളി മാണിയുടെയും നടൻ ശ്രീനിഷ് അരവിന്ദിന്‍റെയും പ്രണയമായിരുന്നു അതില്‍ ഏറ്റവും ശ്രദ്ധേയമായ സംഭവം. 

സോഷ്യൽ മീഡിയ താരങ്ങളാക്കിയ ഹനാൻ ഹമീദ്, സോഷ്യൽ ആക്ടിവിസ്റ്റ് രഹാനാ ഫാത്തിമ, ബഡായി ബംഗ്ലാവ് ഫെയിം ആര്യ, നടി മാലാ പാര്‍വതി എന്നിവര്‍ ബിഗ്ബോസ് സീസൺ 2ന്‍റെ ഭാഗമായേക്കുമെന്ന് പ്രചരണമുണ്ട്. 

എന്നാൽ ഈ വാര്‍ത്തകളെ തള്ളി മാലാ പാര്‍വതിയും ആര്യയും രംഗത്തെത്തിയിരുന്നു. സല്‍മാന്‍ ഖാനും കമല്‍ ഹാസനും യഥാക്രമം ഹിന്ദിയിലും തമിഴിലും, അവതരിപ്പിച്ച ബിഗ്‌ ബോസ് ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു.