കല്‍പ്പറ്റ: കല്‍പ്പറ്റയ്ക്ക് സമീപം മടക്കിമലയില്‍ കോഴിക്കോട് ബാംഗ്ലൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ലക്ഷ്വറി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് 19 പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. മേലെ മടക്കിമലയില്‍ തടി മില്ലിന് മുന്‍വശത്തായാണ് മാനന്തവാടി ഭാഗത്ത് നിന്ന് വന്ന ബസ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞത്. അപകടം സംഭവിച്ച ഉടനെ തന്നെ തടിമില്ലിലെ ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആരുടെയും നില ഗുരുതരമല്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

അപകടത്തിന്റെ വീഡിയോ ദൃശ്യം


LEAVE A REPLY

Please enter your comment!
Please enter your name here