ബ്രസ്സല്‍സ്/ഹോ ചി മിന്‍ സിറ്റി: ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ഇന്ത്യയ്ക്ക് ഇരട്ടനേട്ടത്തിന്റെ ദിനം. യുവതാരങ്ങളായ ലക്ഷ്യസെന്നും ദേശീയ ചാമ്പ്യന്‍ സൗരഭ് വര്‍മയുമാണ് കിരീടം നേടിയത്.

സൗരവ് വര്‍മ വിയറ്റ്‌നാം ഓപ്പണിലും ലക്ഷ്യ സെന്‍ ബെല്‍ജിയന്‍ ഓപ്പണിലുമാണ് കിരീടം നേടിയത്.

രണ്ടാം സീഡ് ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ സ്വെന്‍ഡ്‌സെന്നിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് ലക്ഷ്യ സെന്‍ ബെല്‍ജിയന്‍ ഇന്റര്‍നാഷണലില്‍ കിരീടം ചൂടിയത്. സ്‌കോര്‍: 21-14, 21-15.

 ചൈനയുടെ സന്‍ ഫെയ് സിയാങ്ങിനെ ഒന്നിനെതിരേ രണ്ട് ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സൗരഭ് വര്‍മ വിയറ്റ്‌നാം ഓപ്പണില്‍ കിരീടം ചൂടിയത്. സ്‌കോര്‍: 21-12, 17-21, 21-14. വാശിയേറിയ മത്സൂം ഒരു മണിക്കൂറും പന്ത്രണ്ട് മിനിറ്റും നീണ്ടുനിന്നു. തീര്‍ത്തും ഏകപക്ഷീയമായാണ് സൗരഭ് ഒന്നാം ഗെയിം സ്വന്തമാക്കിയത്. രണ്ടാം ഗെയിം തുടക്കത്തില്‍ തന്നെ ആധിപത്യം പുലര്‍ത്തി ഫെയി.

സൗരഭിന്റെ ഈ വര്‍ഷത്തെ മൂന്നാമത്തെ കിരീടനേട്ടമാണിത്. നേരത്തെ ഇന്ത്യ ഓപ്പണിലും സ്ലോവേനിയന്‍ ഇന്റര്‍നാഷണലിലും സൗരഭ് കിരീടം ചൂടിയിരുന്നു.


LEAVE A REPLY

Please enter your comment!
Please enter your name here