Pre Vyga 2020Pre Vyga 2020

റോഡപകടങ്ങളിൽപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ സംസ്ഥാനത്തെ നിരത്തുകളിലേക്ക്‌ അത്യാധുനിക സജ്ജീകരണങ്ങളുമായി 315 ആംബുലൻസ്‌ എത്തുന്നു. 517 കോടി രൂപയുടെ സമഗ്ര ട്രോമ കെയർ പദ്ധതിയുടെ ഭാഗമായുള്ള ആംബുലൻസ്‌ ശൃംഖല 17ന്‌ തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.  100 ആംബുലൻസ്‌ എത്തി. 215 എണ്ണം ഉടനെത്തും. ഒക്ടോബർമുതൽ കനിവ്‌ –-108 പൂർണതോതിൽ സജ്ജമാകും.

വികസിത രാജ്യങ്ങളിലേതിനുതുല്യമായ സമഗ്ര ട്രോമ കെയർ സംസ്ഥാനത്തും ലഭ്യമാക്കണമെന്ന ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിലെ വഴിത്തിരിവാണ്‌ ‘കനിവ്‌ 108’ എന്ന്‌ പേരിട്ട ഈ ആംബുലൻസ്‌  ശൃംഖലയെന്ന്‌  മന്ത്രി കെ കെ ശൈലജ പറഞ്ഞു. കേരളത്തിലെ ദേശീയ–- സംസ്ഥാന പാതകളിലും ഉൾനാടൻ റോഡുകളിലും അപകടം വർധിക്കുകയും വർഷം നാൽപ്പതിനായിരത്തോളം ജീവൻ നഷ്ടമാവുന്നതുമായാണ്‌ കണക്ക്‌. അപകടസമയം തന്നെ അടിയന്തര ചികിത്സ ഉറപ്പാക്കിയാൽ ഇതിൽ 70 ശതമാനം മരണനിരക്ക്‌ കുറയ്‌ക്കാനാവും.


LEAVE A REPLY

Please enter your comment!
Please enter your name here