അനധികൃത ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട് ബെംഗളൂരുവിലെ പ്രത്യേക കോടതി. കൂടാതെ കേസില്‍ ഉള്‍പ്പെട്ട ബി.ജെ.പി. എം.എല്‍.എ. എസ്.എ. രാംദാസ്, മുന്‍ നിയമനിര്‍മാണ കൗണ്‍സില്‍ അംഗം ജി. മധുസൂദന്‍ എന്നിവര്‍ക്കും റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ എന്നിവർക്കെതിരേയും കേസെടുക്കാൻ നിർദേശമുണ്ട്.സെപ്തംബര്‍ 23ന് കോടതിയില്‍ ഹാജരാകണം. സാമൂഹ്യ പ്രവര്‍ത്തകന്‍ എ.ഗംഗരാജു നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. മൈസൂരു ഹിങ്കലില്‍ അനധിക്യതമായി സ്ഥലം വാങ്ങി വീട് നിര്‍മിച്ചെന്നാരോപിച്ചായിരുന്നു ഹര്‍ജി. മൈസൂരു നഗര വികസന അതോറിറ്റി നിയമം ലംഘിച്ച് അനുവദിച്ചതിലും കൂടുതല്‍ സ്ഥലം കൈയേറി വീട് നിര്‍മിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു.


LEAVE A REPLY

Please enter your comment!
Please enter your name here