കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ സംഭാവന നല്‍കി. ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടിലെ തുകയും ജീവനക്കാരുടെയും അംഗങ്ങളുടെയും സംഭാവനയും ചേര്‍ത്താണ് ഒരു കോടി രൂപ നല്‍കിയത്.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, വൈസ് പ്രസിഡണ്ട് പി പി ദിവ്യ, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ പി ജയബാലന്‍, വി കെ സുരേഷ് ബാബു, ടി ടി റംല, അംഗങ്ങളായ അജിത്ത് മാട്ടൂല്‍, പി പി ഷാജിര്‍, സെക്രട്ടറി വി ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് തുകയ്ക്കുള്ള ചെക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിക്ക് കൈമാറി.

ഐസിഐസിഐ ബാങ്ക് കണ്ണൂര്‍ ബ്രാഞ്ച് 10 ലക്ഷം രൂപയും എ കെ ജി ആശുപത്രി, കേരള ദിനേശ് ബീഡി കണ്ണൂര്‍ എന്നിവര്‍ അഞ്ച് ലക്ഷം രൂപ വീതവും മുഖ്യമന്ത്രിക്ക് കൈമാറി. ഇത് കൂടാതെ റെയ്ഡ്‌കോ രണ്ട് ലക്ഷം രൂപയും ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ തലശ്ശേരി താലൂക്ക് കമ്മിറ്റി 49,999 രൂപയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.


LEAVE A REPLY

Please enter your comment!
Please enter your name here