മഞ്ജു വാര്യരുടെ തമിഴിലെ അരങ്ങേറ്റ ചിത്രമാണ് അസുരന്‍. അതിലെ കേന്ദ്ര കഥാപാത്രമായ ധനുഷിന്റെ പുതിയ ലുക്കിലുള്ള പോസ്റ്റര്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കു വെച്ചിരിക്കുകയാണ് മഞ്ജു. രണ്ടു തലമുറകളെ പ്രതിനിധീകരിക്കുന്ന രണ്ടു കഥാപാത്രങ്ങളെയാണ് ധനുഷ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. രാജദേവന്‍, കാളി എന്നിങ്ങനെയാണ് ഈ കഥാപാത്രങ്ങളുടെ പേരുകള്‍. രണ്ടു കഥാപാത്രങ്ങളുടെയും ലുക്ക് വേറെ വേറെ പോസ്റ്ററില്‍ കാണിച്ചിട്ടുണ്ട്. പഴയ സ്‌റ്റൈല്‍ ആയ പെന്‍സില്‍ മീശയും ചീകി വച്ച മുടിയുമായി ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ഒരു ലുക്ക് വരുന്നത്. യുവത്വം തിളയ്ക്കുന്ന ലുക്കാണ് രണ്ടാമത്തെ ചിത്രത്തില്‍. മഞ്ജുവിന്റെ തമിഴിലെ അരങ്ങേറ്റ ചിത്രമാണിത്. വെട്രിമാരനാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും. പഴയകാലത്തെ ധനുഷിന്റെ കഥാപാത്രത്തിന്റെ ജോഡി ആയാണ് മഞ്ജു ഈ ചിത്രത്തില്‍ എത്തുക.


LEAVE A REPLY

Please enter your comment!
Please enter your name here