ബാസല്‍ (സ്വിറ്റ്സര്‍ലന്‍ഡ്): പി.വി സിന്ധുവിന് പിന്നാലെ സായ് പ്രണീതും ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സെമിയില്‍. ലോക നാലാം റാങ്കുകാരന്‍ ഇന്‍ഡൊനീഷ്യയുടെ ജൊനാഥാന്‍ ക്രിസ്റ്റിയെ അട്ടിമറിച്ചാണ് 16-ാം സീഡായ ഇന്ത്യന്‍ താരത്തിന്റെ മുന്നേറ്റം. സായ് പ്രണീതിന്റെ കരിയറിലെ ആദ്യ ലോക ചാമ്പ്യന്‍ഷിപ്പ് സെമിഫൈനലാണിത്. 51 മിനിറ്റിനുള്ളില്‍ സായ് പ്രണീത് വിജയം കണ്ടു. ആദ്യ ഗെയിമില്‍ കടുത്ത മത്സരം നേരിടേണ്ടി വന്നെങ്കിലും രണ്ടാം ഗെയിം ഇന്ത്യന്‍ താരം അനായാസം നേടി. സ്‌കോര്‍: 24-22, 21-14. ഇതോടെ സായ് ഒരു മെഡലുറപ്പിച്ചു.

സായ് പ്രണീതും ക്രിസ്റ്റിയും ഇത് മൂന്നാം തവണയാണ് ഏറ്റുമുട്ടുന്നത്. കഴിഞ്ഞ രണ്ടു തവണയും വിജയം ക്രിസ്റ്റിക്കൊപ്പമായിരുന്നു. കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടറില്‍ സായ് പ്രണീത് പുറത്തായിരുന്നു. ജപ്പാന്റെ കെന്റൊ മൊമോറ്റയോടാണ് അന്ന് തോറ്റത്. ഇനി സെമിയില്‍ ലോക ഒന്നാം റാങ്കുകാരനായ ഈ ജപ്പാനീസ് താരം തന്നെയാണ് സായ് പ്രണീതിന്റെ എതിരാളി.


LEAVE A REPLY

Please enter your comment!
Please enter your name here