മലപ്പുറം: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ കവളപ്പാറയില്‍ ജിപിആര്‍ (ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാര്‍) ഉപയോഗിച്ചുളള തെരച്ചില്‍ ഇന്ന് നടക്കും. ഇതിനായി ഹൈദരബാദ് നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള വിദഗ്ധസംഘം സ്ഥലത്തെത്തി. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ആനന്ദ് കെ പാണ്ഡെ, രത്നാകര്‍ ദാക്തെ, ടെക്നിക്കല്‍ അസിസ്റ്റന്റ് ദിനേശ് കെ സഹദേവന്‍, സീനിയര്‍ റിസര്‍ച്ച് ഫെലോ ജോണ്ടി ഗോഗോയ്, ജൂനിയര്‍ റിസര്‍ച്ച് ഫെലോകളായ സതീഷ് വര്‍മ, സഞ്ജീവ് കുമാര്‍ ഗുപ്ത എന്നിവരാണ് സംഘത്തിലുള്ളത്. രണ്ട് സെറ്റ് ജിപിആര്‍ ഉപകരണം ഇവരുടെ കൈയിലുണ്ട്. ഭൂമിക്കടിയില്‍ 20 മീറ്റര്‍ താഴ്ചയില്‍നിന്നുവരെ സിഗ്നലുകള്‍ പിടിച്ചെടുക്കാന്‍ ഉപകരണത്തിന് സാധിക്കും. കണ്‍ട്രോള്‍ യൂണിറ്റ്, സ്‌കാനിങ് ആന്റിന എന്നിവയടക്കം 130 കിലോയാണ് ഭാരം.
കവളപ്പാറയില്‍ നിന്ന ശനിയാഴ്ച രണ്ട് മൃതദേഹം കൂടി കണ്ടെത്തിയിരുന്നു. ഇതോടെ കാണാതായ 59 പേരില്‍ 40 പേരുടെ മൃതദേഹം കണ്ടെടുത്തു.

പുത്തുമലയില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം ഇന്ന് കിട്ടി. കവളപ്പാറയിലെ തെരച്ചിലിന് ശേഷം റഡാര്‍ സംവിധാനം പുത്തുമലയിലും എത്തിച്ച് തെരച്ചില്‍ നടത്തും.
അതേസമയം, കാലവര്‍ഷക്കെടുതിയിലെ സംസ്ഥാനത്താകെ മരണം 114 ആയി. കാണാതായ 28 പേരെ കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല. 91 ദുരിതാശ്വാസ ക്യാമ്പുകളിലായി നിലവില്‍ 1.47 ലക്ഷം പേരുണ്ട്.


LEAVE A REPLY

Please enter your comment!
Please enter your name here