നിലമ്പൂര്‍: കവളപ്പാറയില്‍ ഊര്‍ജ്ജിതമായ തെരച്ചില്‍ തുടരുന്നു. അപകടം നടന്ന് ഇന്നേക്ക് എട്ട് ദിവസമായി. ഇതുവരെ നടന്ന തെരച്ചിലില്‍ 33 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 26 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഓരോ ദിവസവും മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനാല്‍ തെരച്ചില്‍ തുടരാന്‍ തന്നെയാണ് തീരുമാനം. ഓരോ തട്ടുകളായി തിരിച്ചാണ് തെരച്ചില്‍ നടത്തുന്നത്.

പ്രദേശത്തിന്റെ ഭൂഘടന മാറിയത് രക്ഷാ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നുണ്ട്. ഉറ്റവരെ തിരിഞ്ഞ് നിരവധി പേരാണ് രക്ഷാപ്രവര്‍ത്തന സമയത്ത് അവിടേക്ക് എത്തുന്നത്.
ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ മറ്റൊരു പ്രദേശത്തേക്ക് മാറ്റി താമസിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.


LEAVE A REPLY

Please enter your comment!
Please enter your name here