മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം ആകാശ ഗംഗയുടെ 2ാം ഭാഗത്തിലെ ഗാനം പുറത്തുവിട്ടു. സിനിമയിലെ ഹിറ്റ് ഗാനമായ പുതു മഴയായി വന്നു നീ തുടങ്ങുന്ന ഗാനത്തിന്റെ റീമേക്കും 2ാം ഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഗാനമാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. എസ് രമേശന്‍ നായരുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ബേണി ഇഗ്‌നേഷ്യസാണ്. ഷബാം റിയാസാണ് പുതിയ ഗാനം ആലപിച്ചിരിക്കുന്നത്. പുത്തനുണര്‍വ്വാണ് പുതുമഴയായി വന്നൂ നീ എന്ന ഗാനത്തിന്റെ പുതിയ പതിപ്പ് ആസ്വാദകരിലേക്ക് പകര്‍ന്നിരിക്കുന്നത്.
സംവിധായകന്‍ വിനയന്‍ ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രം ആകാശഗംഗയുടെ രണ്ടാം പതിപ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. 1999ല്‍ പുറത്തിറക്കിയ വിനയന്‍ ചിത്രം ആകാശ ഗംഗയുടെ രണ്ടാം ഭാഗം തുടങ്ങിയത് 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആകാശഗംഗ ഷൂട്ട്‌ചെയ്ത സ്ഥലത്ത് നിന്ന് തന്നെയായിരുന്നു. ആകാശഗംഗ ഷൂട്ട് ചെയ്ത വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നത്. ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, പുതുമുഖം ആരതി, തെസ്‌നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് ആകാശഗംഗ 2വിലെ അഭിനേതാക്കള്‍.


LEAVE A REPLY

Please enter your comment!
Please enter your name here