ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിച്ച ‘പൊറിഞ്ചു മറിയം ജോസ്’ ചാന്ത് വി ക്രീയേഷന്റെ ബാനറില്‍ ആഗസ്ത് 15ന് തിയേറ്ററില്‍ എത്തും.ഒരിടവേളയ്ക്കുശേഷം ഡയറക്ടര്‍ ജോഷി സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. റെജിമോന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയും. ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്. ചിത്രത്തിന്റെ ആക്ഷന്‍ സീക്വന്‍സുകള്‍ ഒരുക്കിയിരിക്കുന്നത് രാജശേഖറും, സുപ്രീം സുന്ദറുമാണ്. ചിത്രത്തിന്റെ കൊറിയോഗ്രാഫി പ്രസന്ന സുജിത്തുമാണ്.പിആര്‍ഒ -എ സ് ദിനേശ്, ആതിര ദില്‍ജിത്ത് , വാഴൂര്‍ ജോസ്.


LEAVE A REPLY

Please enter your comment!
Please enter your name here