സുല്‍ത്താന്‍ ബത്തേരി: കാഴ്ചകളുടെ ഒരു സ്വര്‍ഗഭൂമിയായാണ് ഒരിക്കലെങ്കിലും ഇവിടെ വന്നുപോയവര്‍ വയനാടിനെ വിശേഷിപ്പിക്കുന്നത്. മഞ്ഞുപുതഞ്ഞ മലകള്‍ക്കിടയില്‍ വയലുകളും കുന്നുകളും വനഭംഗികളും… തിലകക്കുറിയായി ചരിത്രസ്മാരകങ്ങളും തടാകങ്ങളും.. ഇതിനിടയില്‍ തനിമ മാറാത്ത ഗ്രാമങ്ങള്‍.. വേറിട്ട യാത്രകളില്‍ വയനാടിന്റെ സ്വന്തം കാഴ്ചകള്‍ ഇവയാണ്. കേട്ടറിഞ്ഞ ഈ കാഴ്ചകള്‍ നേരിട്ട് ആസ്വദിക്കാനായി ഗള്‍ഫ് നാടുകളില്‍ നിന്നുളള ഒരു സംഘം ബ്ലോഗര്‍മാര്‍ വയനാടെത്തി.
കേരള ടൂറിസത്തിന്റെ ക്ഷണം സ്വീകരിച്ചാണ് 15 ബ്ലോഗര്‍മാര്‍ എത്തിയത്. വെറുതെ കാഴ്ചകള്‍ കണ്ട് പോകുന്നതിന് പകരം കലര്‍പ്പില്ലാത്ത വയനാടന്‍ സൗന്ദര്യം തത്സമയം തന്നെ ഇവര്‍ അക്കരയെത്തിക്കുന്നുണ്ട്.

മിഡില്‍ ഈസ്റ്റില്‍ വലിയ സ്വീകാര്യതയുളള ഇവരുടെ വരവോടെ വയനാടിന്റെ ടൂറിസം സാധ്യതകള്‍ അക്കരയെത്തുമെന്ന് ഉറപ്പാണ്.


LEAVE A REPLY

Please enter your comment!
Please enter your name here