മാനന്തവാടി : ഭക്ഷണപ്രേമികള്‍ക്ക് പുതുമയാര്‍ന്ന അനുഭവമായി തീര്‍ന്ന താളും തകരയും ഭക്ഷ്യമേളയുടെ മൂന്നാംദിനത്തില്‍ വന്‍ ജനതിരക്ക്. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുളളവര്‍ രാത്രിയിലും ഭക്ഷ്യമേളയിലെത്തുന്ന സ്ഥിതിയാണുള്ളത്. പാചകകലയില്‍ പ്രാഗത്ഭ്യം നേടിയ കുടുംബശ്രീയംഗങ്ങളുടെ രുചികൂട്ടുകള്‍ മാനന്തവാടിക്ക് പുതിയ അനുഭവമാകുകയാണ്. കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന പരിപാടിയുടെ ഭാഗമായി മാനന്തവാടി നഗരസഭയുടെ നേതൃത്വത്തില്‍ തട്ട് കടക്കാരെ ഉള്‍പ്പെടുത്തി തട്ട് ഫെസ്റ്റും നടക്കുന്നുണ്ട്.

പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുടെ സംരംഭമായ അടിഗമനെയുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന തകര കട്‌ലറ്റ്, ചിക്കന്‍ പൊളളിച്ചത്, ചീര സുഖിയന്‍ എന്നിവയ്ക്ക് ആവശ്യക്കാരേറെയാണ്. കൂടാതെ കഞ്ഞി, താള്, തോരന്‍, വിവിധതരം പുട്ട്, കൂണ്‍ വിഭവങ്ങള്‍, തട്ട് ദോശ, കൊഴുക്കട്ട, ദം ബിരിയാണി , മധുര അട, പാല്‍ക്കാപ്പി, മിക്‌സഡ് പുഴുക്ക്, മീന്‍ കറി, പിടി കോഴിക്കറി, കപ്പ ബിരിയാണി, നാടന്‍ ഊണ്, ചിക്കന്‍ റോള്‍, മീന്‍പത്തിരി, അടപായസം, ക്യാരറ്റ് പായസം, വിവിധയിനം ജ്യൂസുകള്‍ എന്നിവയും മേളയിലെ ആകര്‍ഷക ഇനങ്ങളാണ്.


LEAVE A REPLY

Please enter your comment!
Please enter your name here