പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗ സാഹിത്യകാരന്‍മാരുടെ തെരഞ്ഞെടുക്കപ്പെടുന്ന കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് ധനസഹായം അനുവദിക്കുന്നു. പട്ടികവര്‍ഗ്ഗക്കാരെ സംബന്ധിച്ച പഠനഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതിന് ജനറല്‍ വിഭാഗത്തില്‍പ്പെട്ട ഒരാള്‍ക്കും സഹായം നല്‍കും. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷയിലുളള നോവല്‍,കഥ,കവിത,നാടകം,ഗവേഷണ വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ എന്നിവ ധനസഹായത്തിന് പരിഗണിക്കും. ജൂലൈ 31 ന് വൈകീട്ട് 5 മണിയ്ക്കകം ചീഫ് പബ്ലിസിറ്റി ഓഫീസര്‍, പട്ടികജാതി വികസന വകുപ്പ് , കനക നഗര്‍ പി.ഒ, തിരുവനന്തപുരം, 695003 എന്ന വിലാസത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം . അപേക്ഷയുടെ മാതൃക ജില്ലാ പട്ടികജാതി വികസന ഓഫീസിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍. 0471 2315375.


LEAVE A REPLY

Please enter your comment!
Please enter your name here