ജനകീയം ഈ അതിജീവനം പൊതുജന സംഗമം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജൂലൈ 20ന് രാവിലെ 10 മണിക്ക് കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ഹാളിലാണ് സംഗമം. പ്രളയാനന്തരം ജില്ലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ ദുരിതാശ്വാസ, പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനാണ് പരിപാടി. പ്രളയാനന്തരം ജില്ലയില്‍ വിവിധ വകുപ്പുകള്‍ നടത്തിയ ഇടപെടലുകളും പ്രവര്‍ത്തനങ്ങളും സംഗമത്തില്‍ വിശദീകരിക്കും. ജില്ലയിലെ വിവിധ ജനപ്രതിനിധികള്‍, ഗുണഭോക്താക്കള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.സംഗമത്തിന്റെ വിജയത്തിനായി ജില്ലയിലെ എം.എല്‍.എമാര്‍ രക്ഷാധികാരികളും ജില്ലാ കലക്ടര്‍ ചെയര്‍മാനുമായുളള സംഘാടക സമിതി രൂപീകരിച്ചു.പ്രളയാന്തര പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിന് എല്ലാ ജില്ലകളിലും പൊതുജനസംഗമം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് ജില്ലയിലും പരിപാടി സംഘടിപ്പിക്കുന്നത്.


LEAVE A REPLY

Please enter your comment!
Please enter your name here