എഞ്ചിനീയറിംഗ്, മെഡിക്കല്‍ പരീക്ഷ പരിശീലനത്തിന് താല്‍പര്യമുള്ള പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ സെക്കണ്ടറി പഠനത്തോടൊപ്പം ധനസഹായം നല്‍കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. 2019 ലെ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസില്‍ കുറയാതെ മാര്‍ക്ക് വാങ്ങി വിജയിച്ചവര്‍ക്കാണ് സഹായത്തിന് അര്‍ഹതയുളളത്. 2 വര്‍ഷത്തേക്ക് പരമാവധി 20,000 രൂപ അനുവദിക്കും. ജില്ലാ കളക്ടറും ജില്ലാ പട്ടികജാതി വികസന ഓഫീസറും അടങ്ങുന്ന സമിതി തെരഞ്ഞെടുക്കുന്നവര്‍ക്ക് മീനങ്ങാടി ഐ.ടി.ഐ, മീനങ്ങാടി ടാലന്റ്, സിജി കല്‍പ്പറ്റ എന്നീ സ്ഥാപനങ്ങളില്‍ പരിശീലനം നല്‍കും. അപേക്ഷകരുടെ രക്ഷിതാവിന്റെ വാര്‍ഷിക വരുമാന നാലര ലക്ഷം രൂപയില്‍ കവിയരുത്. താല്പര്യമുള്ളവര്‍ ജൂലൈ 25 നകം അതാതു ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ വരുമാനം, ജാതി സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാതു ബ്ലോക്ക് പട്ടികജാതി വകസന ഓഫീസുമായി ബന്ധപ്പെടാം.


LEAVE A REPLY

Please enter your comment!
Please enter your name here