ഓണത്തിനു മുൻപ് സംസ്ഥാനത്ത് സാധ്യമായ സ്ഥലങ്ങളിൽ പുതിയ മാവേലി സ്റ്റോറുകൾ തുറക്കുമെന്ന് ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ. പൊതുവിതരണ രംഗത്ത് പൂർണ സുതാര്യത ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. വർക്കലയിൽ സപ്ലൈകോ സൂപ്പർ മാർക്കറ്റിന്റെയും മെഡിക്കൽ സ്റ്റോറിന്റെയും നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സപ്ലൈകോയുടെ ഗൃഹോപകരണ വിൽപ്പനശാലയുടെ ഉദ്ഘാടനം ചടങ്ങിൽ മന്ത്രി നിർവഹിച്ചു. വി. ജോയി എം.എൽ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ വർക്കല നഗരസഭ ചെയർപേഴ്‌സൺ ബിന്ദു ഹരിദാസ്, വൈസ് ചെയർമാൻ അനീജോ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. രഞ്ജിത്ത്, സപ്ലൈകോ തിരുവനന്തപുരം മേഖല മേനേജർ സി.എസ്. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.


LEAVE A REPLY

Please enter your comment!
Please enter your name here