വിജയ് ദേവരക്കൊണ്ടെ- രശ്മിക മന്ദാന എന്നിവരെ പ്രധാന കഥപാത്രങ്ങളാക്കി ഭരത് കമ്മ കഥയും സംവിധാനവും നിര്‍വഹിക്കുന്ന 
‘ഡിയര്‍ കോമ്രേഡി’ന്‍റെ ട്രെയിലര്‍  പുറത്തിറങ്ങി. 

വിദ്യാര്‍ത്ഥി നേതാവായ സഖാവ് ബോബി കൃഷണനായി വിജയ്‌ എത്തുമ്പോള്‍ ലില്ലി എന്ന ക്രിക്കറ്റ് താരമായി രശ്മികയെത്തുന്നു.

മലയാള ചലച്ചിത്ര താരം ശ്രുതി രാമചന്ദ്രന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ജയപ്രകാശ്, ബ്രഹ്മാജി, സുകന്യ, റാവു രമേശ്‌, രഘു ബാബു, അനീഷ്‌ കുരുവിള എന്നിവരും വേഷമിടുന്നു. 

മൈത്രി മേക്കേഴ്‌സിന്‍റെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ. രവിശങ്കര്‍, മോഹന്‍, യഷ് രങ്കിനേനി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.  

തെലുങ്കിന് പുറമേ തമിഴ്, മലയാളം, കന്നഡ ഭാഷകളില്‍ ചിത്രം റിലീസിനെത്തും. ജൂലൈ 26നാണ് റിലീസ്. ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച ‘സിഐഎ’യുടെ റീമേക്കാണ് ചിത്രമാണെന്ന് അഭ്യൂഹങ്ങള്‍ നില നിന്നിരുന്നു. 

എന്നാല്‍, ‘സിഐഎ’യുടെ റീമേക്കല്ല ‘ഡിയര്‍ കോമ്രേഡെ’ന്ന് സംവിധായകന്‍ സ്ഥിരീകരിച്ചിരുന്നു. പ്രണയവും രാഷ്ട്രീയവുമെല്ലാം വിഷയമാകുന്ന ചിത്രമാണ് ഡിയര്‍ കോമ്രേഡ്. ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്.