കല്‍പ്പറ്റ: സ്‌കൂളുകളിലെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് ഫുട്‌ബോള്‍ പരിശീലനം നടത്തി ശ്രദ്ധേയമാവുകയാണ് മേപ്പാടി ഗ്രാമപഞ്ചായത്ത്. ആദിവാസി മേഖലയിലെ കൊഴിഞ്ഞുപോക്ക് തടഞ്ഞ് കുട്ടികളെ സ്‌കൂളുകളില്‍ നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ഈ ആശയം. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു സംരംഭം. മേപ്പാടി ഗ്രാമപഞ്ചായത്തും ബ്രിട്ടീഷ് കൗണ്‍സിലും ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും പട്ടികവര്‍ഗ്ഗ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ നിലനിര്‍ത്തുന്നതിനൊപ്പം പ്രത്യേക പരിശീലനം നല്‍കി കായിക രംഗത്ത് വളര്‍ത്തിയെടുക്കാനും പദ്ധതി ലക്ഷ്യം വെക്കുന്നു. നാല് വാര്‍ഡുകള്‍ ചേരുന്നിടത്ത് ഒരു പരിശീലന കേന്ദ്രവും പഞ്ചായത്തിന് കീഴില്‍ 8 ആണ്‍ പരിശീലകരും 2 വനിതാ പരിശീലകരും ഉണ്ട്. പഞ്ചായത്തിനു കീഴില്‍ 475 ആണ്‍കുട്ടികളും 105 പെണ്‍കുട്ടികളും വിവിധ കാറ്റഗറിയില്‍ പരിശീലനം നേടുന്നുണ്ട്. 63 ഊരുകൂട്ടങ്ങളില്‍ നിന്നുള്ള കുട്ടികളെ ഉള്‍പ്പെടുത്തി ഫുട്‌ബോള്‍ ഫെസ്റ്റിവലും കുട്ടികള്‍ക്ക് ജേഴ്‌സിയും ഓരോ ഊരുക്കൂട്ടങ്ങളിലേക്കും ഫുട്‌ബോളും പഞ്ചായത്ത് നല്‍കിയിട്ടുണ്ട്.

ഫുട്‌ബോള്‍ പരിശീലനം ആരംഭിച്ചതോടെ കൊഴിഞ്ഞ് പോക്ക് ഒരു പരിധിവരെ തടയാന്‍ സാധിച്ചതായി മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.സഹദ് പറഞ്ഞു.


LEAVE A REPLY

Please enter your comment!
Please enter your name here