കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ വില്ലേജ് ഓഫീസുകളിലും ഇനി ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണമിടപാടുകള്‍ നടത്താം. റവന്യൂ ഇ-പെയ്മെന്റ്, ഓണ്‍ലൈന്‍ ടാക്സ് പെയ്മെന്റ് പദ്ധതികളുടെ ഭാഗമായി ജില്ലയിലെ വില്ലേജ് ഓഫീസുകളില്‍ ഇ-പോസ് മെഷീന്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍വഹിച്ചു. പൊതുജനങ്ങള്‍ക്ക് കറന്‍സി രഹിത സേവനം ലഭ്യമാക്കുന്നതിനോടൊപ്പം വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാക്കുക, ഓഫീസുകളിലെ നീണ്ട ക്യൂ ഒഴിവാക്കി വേഗത്തില്‍ സേവനങ്ങള്‍ നല്‍കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഉദ്യോഗസ്ഥര്‍ക്ക് ട്രഷറികളില്‍ സമയബന്ധിതമായി പണമടയ്ക്കാനും മെഷിന്‍ ലഭ്യമാകുന്നതോടെ സാധിക്കും.


LEAVE A REPLY

Please enter your comment!
Please enter your name here