ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ ഇന്ന് ആറ് മണിക്ക് മുമ്പ് തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി. ഇതിന് മുമ്പ് സ്പീക്കറുമായി കൂടിക്കാഴ്ച നടത്താന്‍ എംഎല്‍എമാരോട് കോടതി നിര്‍ദേശിച്ചു. വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഇടപെടല്‍ ഉണ്ടായത്. കേസ് വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി എംഎല്‍എമാര്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായി.
രാജിവച്ച എംഎ ല്‍എമാരില്‍ പത്ത് പേരാണ് സുപ്രീം കോടതിയെ സമീപിച്ചത്. സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാര്‍ ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നും തങ്ങളുടെ രാജി സ്വീകരിക്കാതെ ന്യൂനപക്ഷമായ സര്‍ക്കാരിന്റെ ആയുസ് നീട്ടിക്കൊണ്ടുപോവുകയാണെന്നുമാണ് എംഎല്‍എമാരുടെ ആരോപണം.


LEAVE A REPLY

Please enter your comment!
Please enter your name here