പാലക്കാട് : ജലസുരക്ഷ, ജലസംഭരണം, അമിത ജലചൂഷണം തടയല്‍ എന്നിവ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ജലശക്തി അഭിയാന്‍ കേന്ദ്ര പദ്ധതിയുടെ ഭാഗമായി കേന്ദ്രസംഘം ഇന്നും നാളെയും (ജൂലൈ 11,12) ജില്ലയില്‍ സന്ദര്‍ശനം നടത്തും. മൂന്നാംദിനമായ ജൂലൈ 13 ന് രാവിലെ 10 ന് വിലയിരുത്തല്‍ നടത്തും. കേന്ദ്രസര്‍ക്കാരിന്റെ ജലശക്തി പദ്ധതിയില്‍ ഉള്‍പ്പെട്ട മലമ്പുഴ, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തുകളുടെ അധീനതയിലുള്ള ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലാണ് സംഘം സന്ദര്‍ശനം നടത്തുക. ഹരിത കേരളം മിഷന്‍, ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ നേതൃത്വത്തില്‍ ചെയ്ത ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സംഘം നിരീക്ഷിക്കും. ജലശക്തി അഭിയാന്‍ കേന്ദ്ര ബ്ലോക്ക് നോഡല്‍ ഓഫീസറും ഡെപ്യൂട്ടി സെക്രട്ടറിയുമായ രമന്‍ദീപ് ചൗദരി ഐ.എ.എസിന്റെ നേതൃത്വത്തിലാണ് പരിശോധന.


LEAVE A REPLY

Please enter your comment!
Please enter your name here