ഗള്‍ഫിലൂടെയുള്ള എണ്ണക്കടത്തിനു സുരക്ഷ ഉറപ്പാക്കാന്‍ സഖ്യരാജ്യങ്ങളുമായി ചേര്‍ന്ന് പട്രോളിംഗ് നടപ്പാക്കാന്‍ യുഎസ് ആലോചിക്കുന്നു. ഇറാന്‍, യെമന്‍ തീരങ്ങളില്‍ പട്രോളിംഗ് നടപ്പാക്കാനാണ് ആലോചനയെന്നു യുഎസ് വൃത്തങ്ങള്‍ പറഞ്ഞു. യുഎസും ഇറാനും തമ്മില്‍ സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെ അടുത്തിടെ ഗള്‍ഫില്‍ രണ്ടു സംഭവങ്ങളിലായി ഏതാനും എണ്ണ ടാങ്കറുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇറാനാണ് ഇതിനു പിന്നിലെന്ന് യുഎസ് ആരോപിക്കുന്നു.
ലോകത്തിലെ എണ്ണ കയറ്റുമതിയില്‍ അഞ്ചിലൊന്നും ഗള്‍ഫിലൂടെയാണ്. ടാങ്കറുകള്‍ ആക്രമിക്കപ്പെട്ടതിനു പിന്നാലെ എണ്ണവിപണിയില്‍ ആശങ്ക ഉയര്‍ന്നിരുന്നു. അമേരിക്കയുടെ മാത്രം ചെലവില്‍ മേഖലയില്‍ സുരക്ഷ ഉറപ്പുവരുത്തേണ്ടെന്നാണു ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. ഇതിനാലാണു സഖ്യകക്ഷികളെ കൂടി ഉള്‍പ്പെടുത്തി പട്രോളിംഗ് നടത്താന്‍ ആലോചിക്കുന്നത്.


LEAVE A REPLY

Please enter your comment!
Please enter your name here