തിരുവനന്തപുരം : സംസ്ഥാനത്തെ ഗവൺമെന്റ് കോളേജുകളിൽ 2019-20 വർഷത്തെ ബി.എസ്‌സി നഴ്‌സിംഗ്, ബി.എസ്‌സി എം.എൽ.റ്റി, ഫാർമസി, പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് കായിക താരങ്ങൾക്ക് സംവരണം ചെയ്തിട്ടുളള സീറ്റുകളിലേക്ക് കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. കേരള എൻട്രൻസ് കമ്മീഷണർ പുറപ്പെടുവിച്ച പ്രോസ്‌പെക്ടസ് പ്രകാരം സമർപ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി, കായിക നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പെടെ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിൽ സമർപ്പിക്കണം. 2017 ഏപ്രിൽ ഒന്ന് മുതൽ 2019 മാർച്ച് 31 വരെ കേരള സ്റ്റേറ്റ് സ്‌പോർടസ് കൗൺസിൽ അംഗീകരിച്ചിട്ടുളള കായികയിനങ്ങളിൽ സംസ്ഥാന മത്സരങ്ങളിൽ (യൂത്ത്/ജൂനിയർ) പങ്കെടുക്കുന്നതാണ് ഏറ്റവും കുറഞ്ഞ യോഗ്യത. സ്‌പോർട്‌സ് നിലവാരം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് മുൻഗണനാക്രമത്തിൽ അപേക്ഷയോടൊപ്പം ഉളളടക്കം ചെയ്യണം. അസ്സോസിയേഷനുകൾ സംഘടിപ്പിയ്ക്കുന്ന ചാമ്പ്യൻഷിപ്പുകളുടെ സർട്ടിഫിക്കറ്റുകൾ അതത് കായിക ഇനങ്ങളുടെ സംസ്ഥാന അസോസിയേഷൻ സെക്രട്ടറിയും സ്‌കൂൾ ഗെയിംസ് സർട്ടിഫിക്കറ്റുകൾ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും (സ്‌പോർട്‌സ്) സാക്ഷ്യപ്പെടുത്തണം. സ്‌പോർട്‌സ് കൗൺസിലിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 13 ആണ്. സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗസിൽ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ അയയ്ക്കണം.


LEAVE A REPLY

Please enter your comment!
Please enter your name here