കല്‍പ്പറ്റ: പരമ്പരാഗത സംഗീതത്തെ പ്രത്യേകിച്ച് കര്‍ണാടിക് ഗസല്‍ സംഗീതത്തെ പാശ്ചാത്യ സംഗീതോപകരണങ്ങളുമായി കൂട്ടിയിണക്കി രാജ്യത്തെ ഏറ്റവും മികച്ച സംഗീത ബാന്റുകളിലൊന്നായി മാറിയ അകം ബാന്റ് സംഘം 13-ന് കല്‍പ്പറ്റയിലെത്തും. കേരള ടൂറിസം ,വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ , വയനാട് ഡി.ടി.പി.സി. എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന സ്പ്ലാഷ് മഴ മഹോത്സവത്തിന്റെ ഭാഗമായ സംസ്‌കാരിക പരിപാടിയിലാണ് ഇവരെത്തുന്നത്. 13-ന് വൈകുന്നേരം ആറ് മണിക്ക് കല്‍പ്പറ്റ എസ്.കെ. എം.ജെ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് പരിപാടി. ഏഴ് സുഹൃത്തുക്കളുടെ കൂട്ടായ്മയാണ് അകം ബാന്റ്

ഹരീഷ് ശിവരാമകൃഷ്ണന്‍ (വോക്കല്‍), പ്രവീണ്‍ കുമാര്‍ (ഗിത്താര്‍), ജഗദീഷ് (ഗിത്താര്‍), സ്വാമി സീതാരാമന്‍ (കീബോര്‍ഡ്), ശിവ നാഗരാജന്‍ (പെര്‍കഷന്‍), യദുനന്ദന്‍ (ഡ്രംസ്), ആദിത്യ കശ്യപ് (ബാസ് ഗിത്താര്‍) തുടങ്ങിയവരാണ് സൗഹൃദ കൂട്ടായ്മയിലെ താരങ്ങള്‍.
2003 ലാണ് അകം എന്ന സംഗീത കൂട്ടായ്മ പിറവിയെടുക്കുന്നത്. ഇന്ത്യയിലെ തന്നെ പ്രമുഖ ബാന്റുകളുടെ നിരയിലേക്ക് ഉയര്‍ന്ന സംഘം ഇതിനോടകം 600 ലധികം വേദികളില്‍ പരിപാടി അവതരിപ്പിച്ചു കഴിഞ്ഞു. വര്‍ഷം അറുപതിലേറെ വേദികളില്‍ സംഗീത പരിപാടി അവതരിപ്പിക്കുന്ന സംഘം വയനാട്ടില്‍ ആദ്യമായാണ് എത്തുന്നത്. വയനാട്ടിലെ സംഗീത പ്രേമികള്‍ കാത്തിരിക്കുകയാണ് അകത്തിന്റെ ഗാനങ്ങള്‍ക്കായി .


LEAVE A REPLY

Please enter your comment!
Please enter your name here