സഖ്യസര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്നും രാജിവെക്കേണ്ട സാഹചര്യമില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു. കോണ്‍ഗ്രസ്-ജെഡിഎസ് ചര്‍ച്ചകള്‍ക്ക് ശേഷമാണ് കുമാരസ്വാമിയുടെ പ്രതികരണം. എംഎല്‍എമാരുടെ രാജിയെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട ശ്രമങ്ങളാണ് കര്‍ണാടകയില്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കളുമായി കുമാരസ്വാമി ചര്‍ച്ച നടത്തിയത്. കൂടിക്കാഴ്ച ഒന്നരമണിക്കൂറോളം നീണ്ടു നിന്നു.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വന്നാല്‍ വിമതര്‍ തിരികെ എത്തിയേക്കുമെന്നാണ് സൂചന. ഇക്കാര്യം മുന്‍നിര്‍ത്തിയുളള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്.


LEAVE A REPLY

Please enter your comment!
Please enter your name here