അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലിരുന്ന് നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ യുഎന്‍ രക്ഷാസമിതി ശ്രദ്ധിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. മനുഷ്യക്കടത്ത്, ആയുധക്കച്ചവടം , ലഹരിമരുന്നു കടത്ത് തുടങ്ങിയ നിയമവിരുദ്ധ നടപടികളില്‍ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി ഏര്‍പ്പെടുന്നതായി യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ ചൂണ്ടിക്കാട്ടി.
‘സുരക്ഷിതതാവളത്തിലിരുന്നാണ് ഈ കൃത്യങ്ങളെല്ലാം ചെയ്യുന്നത്. എന്നാല്‍ അയാള്‍ അവിടെ ഉണ്ടെന്നുപോലും അവര്‍ അംഗീകരിക്കുന്നില്ലെന്ന് പാക്കിസ്ഥാനെ പരോക്ഷമായി കുറ്റപ്പെടുത്തി അക്ബറുദ്ദീന്‍ വ്യക്തമാക്കി.


LEAVE A REPLY

Please enter your comment!
Please enter your name here