വാഷിങ്ടണ്‍/ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അമേരിക്കന്‍ സന്ദര്‍ശനത്തെ കുറിച്ച് തങ്ങള്‍ക്ക് സ്ഥിരീകരണമില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം. ഈ മാസം 22ന് ഇമ്രാന്‍ ഖാന്‍ തന്റെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനം നടത്തുമെന്ന് പാകിസ്താന്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് അമേരിക്ക ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുന്നത്.

ജൂണ്‍ നാലിനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണമനുസരിച്ച് ഇമ്രാന്‍ ഖാന്‍ അമേരിക്കന്‍ സന്ദര്‍ശനം നടത്തുമെന്ന് പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ തന്റെ അറിവ് പ്രകാരം ഇക്കാര്യത്തില്‍ വൈറ്റ് ഹൗസ് സ്ഥിരീകരണമില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് മോര്‍ഗന്‍ ഓര്‍ട്ടഗസ് പ്രതികരിച്ചു.

വിഷയത്തില്‍ അമേരിക്കയുടെ പ്രതികരണം വന്നതോടെ ഇക്കാര്യത്തില്‍ നടപടിക്രമങ്ങള്‍ തുടരുകയാണെന്നും കൃത്യമായ സമയത്ത് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നും മുഹമ്മദ് ഫൈസല്‍ ട്വീറ്റ് ചെയ്തു. ട്രംപുമായുള്ള ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും പ്രാദേശിക പ്രശ്നങ്ങളും അഫ്ഗാനിലെ സമാധാന പ്രവര്‍ത്തനങ്ങളും ചര്‍ച്ചയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


LEAVE A REPLY

Please enter your comment!
Please enter your name here