കൊച്ചി: കസ്റ്റഡി കൊലപാതകം നടത്തിയാല്‍ ജോലിപോകും എന്ന അവസ്ഥയുണ്ടായാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുന്ന ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് പറഞ്ഞു. നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ ഉത്തരവാദികളായ പോലീസുകാരെ പിരിച്ചുവിടണം. രാജ്കുമാറിന്റെ അറസ്റ്റിന്റെ കാര്യത്തില്‍ കൃത്യമായ ധാരണ എസ്.പിക്ക് ഉണ്ടായിരുന്നിരിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അവശനായ ഒരാളെ ജയിലിലേക്ക് എത്തിക്കുമ്പോള്‍ കര്‍ശനമായ നിരീക്ഷണം ആവശ്യമായിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ അറിയാതെ പ്രതിയെ കസ്റ്റഡിയില്‍ വെക്കാനാവില്ലെന്നാണ് നിയമം. അതിനാല്‍ മുകളിലുള്ളവര്‍ക്കും ഉത്തരവാദിത്വമുണ്ട്. എസ്.പി വിവരം അറിഞ്ഞിട്ടുണ്ടെങ്കില്‍ നടപടി നേരിടേണ്ടി വരും. നീതിന്യായ വിഭാഗത്തിന്റെ വീഴ്ച പരിശോധിക്കുന്നത് കമ്മീഷന്റെ പരിധിയില്‍ വരുമോ എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരണം. ആറ് മാസത്തിനകം തന്നെ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കുമെന്നും ജസ്റ്റിസ് കെ നാരായണക്കുറുപ്പ് വ്യക്തമാക്കി.


LEAVE A REPLY

Please enter your comment!
Please enter your name here