അമല പോളിന്റെ ഏറ്റവും പുതിയ ചിത്രം ആടൈയുടെ ചിത്രീകരണ ഫോട്ടോകള്‍ പുറത്തുവിട്ടു. തമിഴ് സിനിമാ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടൈ. രത്‌നകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങളില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് താരം എത്തുന്നത്. പോസ്റ്ററുകളിലൂടെയും ടീസറുകളിലൂടെയും തരംഗം സൃഷ്ടിച്ച ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. പ്രതികാരകഥ പറയുന്ന ചിത്രത്തില്‍ വയലന്‍സ് രംഗങ്ങളുടെ അതിപ്രസരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

രമ്യാ സുബ്രമണ്യന്‍, ശ്രീരഞ്ജിനി , വിവേക് പ്രസന്ന, ബിജിലി രമേശ്, ടി.എം. കാര്‍ത്തിക്ക്, കിഷോര്‍ ദേവ്, രോഹിത് നന്ദകുമാര്‍ എന്നിവരാണ് സിനിമയിലെ മറ്റുതാരങ്ങള്‍. കേരളത്തില്‍ നൂറോളം തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. ശിവഗിരി ഫിലിംസ്, ഹൈലൈറ്റ് ക്രിയേഷന്‍സ് ലിമിറ്റഡ് എന്നിവര്‍ ചേര്‍ന്നാണ് റിലീസ്.


LEAVE A REPLY

Please enter your comment!
Please enter your name here