ബെംഗളൂരു: കര്‍ണാടക വിധാന്‍സൗധയില്‍ നാടകീയ രംഗങ്ങള്‍. രാജി സമര്‍പ്പിച്ച കോണ്‍ഗ്രസ് എം.എല്‍.എയെ കോണ്‍ഗ്രസ് നേതാക്കള്‍ പൂട്ടിയിട്ടു. കെ. സുധാകറിനെയാണ് മന്ത്രി കെ.ജെ. ജോര്‍ജിന്റെ മുറിയില്‍ പൂട്ടിയിട്ടത്. സ്പീക്കറെ കണ്ട് രാജിസമര്‍പ്പിച്ച് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.

കെ.പി.സി.സി. അധ്യക്ഷന്‍ ദിനേശ് ഗുണ്ടറാവുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ എം.എല്‍.എയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി മുറിയില്‍ പൂട്ടിയിടുകയായിരുന്നു. സംഭവമറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥരും ബി.ജെ.പി. നേതാക്കളും വിധാന്‍സൗധയിലെ മൂന്നാംനിലയിലെത്തിയെങ്കിലും മുറി തുറക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായിട്ടില്ല.


LEAVE A REPLY

Please enter your comment!
Please enter your name here