പൊഴുതന ഗ്രാമപഞ്ചായത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കുന്നതിന് അവസരം. ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുടെ സഹായം ലഭിക്കുന്ന പദ്ധതിയാണ് ഈ വര്‍ഷംമുതല്‍ നടപ്പാക്കുന്നത്. കുടുംബത്തിലെ ഒരാളെങ്കിലും നിര്‍ബന്ധമായും കാര്‍ഡ് പുതുക്കണം. മറ്റ് അംഗങ്ങള്‍ക്ക് പിന്നീട് കോമണ്‍ സെന്ററിലോ കല്‍പ്പറ്റ ഓഫീസില്‍ വെച്ചോ പേരു ചേര്‍ക്കാം. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഇന്‍ഷുറന്‍സ് കാര്‍ഡ് എന്നീ രേഖകള്‍ കാര്‍ഡ് പുതുക്കുമ്പോള്‍ ഹാജരാക്കണം. ഒരു കുടുംബത്തിന് 50 രൂപയാണ് ഫീസ്. ഫീസടച്ചതിന്റെ രസീത് നിര്‍ബന്ധമായും വാങ്ങണം. മറ്റ് അംഗങ്ങളെ ചേര്‍ക്കാന്‍ ഈ സ്ലിപ്പ് ആവശ്യമാണ്. നിലവില്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് ഉള്ളവര്‍ക്കും പ്രധാനമന്ത്രിയുടെ കത്ത് ലഭിച്ചവര്‍ക്കും പദ്ധതിയില്‍ അംഗമാകാം.

ജൂലൈ 11 : ഒന്നാം വാര്‍ഡ് , ഇടിയംവയല്‍ കമ്മ്യൂണിറ്റി ഹാള്‍. 12 ന് രണ്ടാം വാര്‍ഡുകാര്‍ക്കും 13ന് മൂന്നാം വാര്‍ഡുകാര്‍ക്കും പിണങ്ങോട് യു പി സ്‌കൂളിലാണ് അവസരം. 14 ന് നാലാം വാര്‍ഡുകാര്‍ക്ക് അത്തിമൂല കമ്മ്യൂണിറ്റി ഹാളിലും 15 ന് അഞ്ചാം വാര്‍ഡുകാര്‍ക്കും 16 ന് ആറാം വാര്‍ഡുകാര്‍ക്കും 17 ന് ഒമ്പതാം വാര്‍ഡുകാര്‍ക്കും 18 ന് 10-ാം വാര്‍ഡുകാര്‍ക്കും പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ കാര്‍ഡ് പുതുക്കാം. 19 ന് എഴാം വാര്‍ഡ്, 20 ന് എട്ടാം വാര്‍ഡ് അപേക്ഷകര്‍ക്ക് സുഗന്ധഗിരി യു.പി സ്‌കൂളിലാണ് കാര്‍ഡ് പുതുക്കാന്‍ കഴിയുക. 21ന് 11-ാം വാര്‍ഡ്, 22ന് 12-ാം വാര്‍ഡ് അപേക്ഷകര്‍ക്ക് വലിയപാറ എല്‍.പി സ്‌കൂളിലും 23ന് 13-ാം വാര്‍ഡുകാര്‍ക്ക് മേല്‍മുറി മദ്രസ ഹാളിലും കാര്‍ഡ് പുതുക്കാം. 24ന് കോമണ്‍ സെന്റര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. രാവിലെ 10 മുതല്‍ 5 വരെയാണ് കാര്‍ഡ് പുതുക്കുന്നതിനുള്ള സമയം. ഫോണ്‍: 04936 204995.


LEAVE A REPLY

Please enter your comment!
Please enter your name here