അണ്ടര്‍വാല്യുവേഷന്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിനുളള മെഗാ അദാലത്ത് ജില്ലാ കോടതിയില്‍ തുടങ്ങി. ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെയും രജിസ്ട്രേഷന്‍ വകുപ്പിന്റെയും ആഭിമുഖ്യത്തിലാണ് അദാലത്ത്. കോടതികളില്‍ ഫയല്‍ ചെയ്യാത്തതും റവന്യൂ റിക്കവറി നടപടികള്‍ തുടങ്ങാത്തതും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താവുന്നതുമായ അണ്ടര്‍ വാല്യൂവേഷന്‍ പരാതികള്‍ കുറഞ്ഞ നിരക്കില്‍ തുക ഒടുക്കി തീര്‍പ്പാക്കുന്നതിനും റവന്യൂ റിക്കവറി നടപടികളില്‍ നിന്ന് ഒഴിവാകുന്നതിനും അദാലത്തില്‍ സാധിക്കും. ഈ മാസം 12 വരെയാണ് അദാലത്ത് . കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ രജിസ്ട്രാര്‍ ഓഫീസുമായോ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ഓഫീസുമായോ ബന്ധപ്പെടണം.


LEAVE A REPLY

Please enter your comment!
Please enter your name here