കുട്ടികള്‍ക്കെതിരെയുള്ള അതിക്രമ പരാതികള്‍ സ്വീകരിക്കാന്‍ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ജില്ലയിലെ സിറ്റിംഗ് വെളളിയാഴ്ച്ച നടക്കും. രാവിലെ 10 മുതല്‍ കളക്ടറേറ്റ് എ.പി.ജെ ഹാളിലാണ് സിറ്റിങ്ങ് . രാവിലെ 9 ന് രജിസ്ട്രേഷന്‍ തുടങ്ങും. കുട്ടികള്‍, രക്ഷിതാക്കള്‍, സംരക്ഷകര്‍, കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, സന്നദ്ധസംഘടനകള്‍ എന്നിവര്‍ക്ക് കമ്മീഷനില്‍ നേരിട്ട് പരാതി നല്‍കാം. സ്‌കൂള്‍ കുട്ടികള്‍ക്കും ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കും ഹോസ്റ്റലിലും വിദ്യാഭ്യാസ, ട്രെയിനിങ് ആവശ്യങ്ങള്‍ക്കും വേണ്ടി വിവിധയിടങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ക്കും നേരിട്ടോ മറ്റുള്ളവര്‍ മുഖേനയോ പരാതികള്‍ നല്‍കാനും അവസരമുണ്ട്.


LEAVE A REPLY

Please enter your comment!
Please enter your name here