ന്യൂഡല്‍ഹി: ഇന്ത്യന്‍ സേനക്കും സര്‍ക്കാറിനും കനത്ത പ്രഹരം നല്‍കാന്‍ കശ്മീര്‍ മുജാഹിദീനോട് അല്‍ക്വയ്ദ മേധാവി അയ്മന്‍ അല്‍ സവാഹിരിയുടെ ആഹ്വാനം. അല്‍ക്വയ്ദയുടെ മാധ്യമ വിഭാഗമാണ് സവാഹിരിയുടെ സന്ദേശം പുറത്തു വിട്ടതെന്ന് വാഷിങ്ടണ്‍ കേന്ദ്രമായ ഫൗണ്ടേഷന്‍ ഫോര്‍ഡിഫന്‍സ് ഡെമോക്രസീസിന്റെ ലോങ് വാര്‍ ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ദേശീയ സുരക്ഷയും ഭീകരപ്രവര്‍ത്തനവും സംബന്ധിച്ച് ഗവേഷണം നടത്തുന്ന യു.എസ് ഓര്‍ഗനൈസേഷനാണ് എഫ്.ഡി.ഡി.

‘കശ്മീര്‍ മറക്കരുത്’ എന്ന തലക്കെട്ടിലാണ് സവാഹിരിയുടെ സന്ദേശം.
”ഈ സാഹചര്യത്തിലെങ്കിലും കശ്മീര്‍ മുജാഹിദ്ദീന്റെ ശ്രദ്ധ ഇന്ത്യക്കും ഇന്ത്യന്‍ സേനക്കും കനത്ത പ്രഹരം നല്‍കുക എന്നതിലായിരിക്കണമെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് മുറിവേല്‍പിച്ച് ഇന്ത്യയെ ആളും ആയുധവുമില്ലാതാക്കി തീര്‍ക്കണമെന്നും” സവാഹിരി ആഹ്വാനം ചെയ്യുന്നുണ്ട്.


LEAVE A REPLY

Please enter your comment!
Please enter your name here